റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ കേസ്; എന്തിനാണ് ഇത്തരം കേസുകള്‍?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കേസെടുത്ത നടപടിയില്‍ സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് ശേഷമാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

dot image

കൊച്ചി: സംസ്ഥാന സ്‌കൂള കലോത്സവത്തിനിടെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനും ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ ഷാബാസിനും മുന്‍കൂര്‍ ജാമ്യം. കേസെടുത്ത നടപടിയില്‍ സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് ശേഷമാണ് ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.


സംഭവത്തില്‍ പെണ്‍കുട്ടിക്കോ മാതാപിതാക്കള്‍ക്കോ പരാതിയുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ആര്‍ക്കുമില്ലാത്ത പരാതി സര്‍ക്കാരിനെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കില്ല. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. ഡോ. അരുണ്‍ കുമാറിനെ സ്വന്തം ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Content Highlights- dr arunkumar and shabas get anticipatory bail on kalolsavam case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us