തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ മാലിന്യം പൊട്ടിയൊഴുകിയ സംഭവത്തിൽ പ്രതികരിച്ച് ചോള ഹോട്ടൽ മാനേജർ. ഹോട്ടലിൻ്റെ പ്രശ്നം കൊണ്ടല്ല മലിന ജലം റോഡിലേക്ക് ഒഴുക്കുന്നതെന്നും അപ്പുറത്തുള്ള റോഡിലുള്ള ബ്ലോക്ക് മൂലമാണ് ഇത് താഴ്ന്ന പ്രദേശമായ ഹോട്ടലിന് മുൻപിലുള്ള റോഡിലേക്ക് ഒഴുകുന്നതെന്നുമാണ് ചോള ഹോട്ടൽ മാനേജർ രാധാകൃഷ്ണൻ്റെ വിശദീകരണം.
എല്ലാ തവണയും കോർപ്പറേഷന് പണം കൊടുത്താണ് ഇവിടം വൃത്തിയാക്കുന്നത്. എന്നാൽ ഇനി പണം കൊടുക്കാൻ തയ്യാറല്ലായെന്നും ബാർ മാനേജർ അറിയിച്ചു.
അതേ സമയം റിപ്പോർട്ടർ വാർത്തയെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തെത്തി. കോർപ്പറേഷന് അല്ലാ ഇത് വൃത്തിയാക്കുന്നതെന്നും വാട്ടർ അതോറിറ്റിയുടെ ഡ്രെയിനേജ് വിഭാഗത്തിൻ്റെ കീഴിൽ വരുന്നതാണ് വിഷയമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. സംഭവത്തിൽ നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തെത്തിയത്.
content highlight- Chola hotel manager on garbage water issue in trivandrum