പോക്സോ കേസ്; സിപിഐഎം നേതാവിനെ പുറത്താക്കി പാർട്ടി

കേസ് എടുത്തതിന് പിന്നാലെ ബി കെ സുബ്രഹ്മണ്യൻ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

dot image

കൊച്ചി: പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നേതാവിനെ പുറത്താക്കി സിപിഐഎം. ബി കെ സുബ്രഹ്മണ്യനെതിരെയാണ് നടപടി. പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികൾ പ്രഖ്യാപിച്ചു. അതിന് ശേഷം ഏരിയ കമ്മിറ്റിയുടെ അം​ഗീകാരവും സുബ്രഹ്മണ്യനെതിരെയുളള നടപടിക്ക് ലഭിച്ചു.

കേസ് എടുത്തതിന് പിന്നാലെ ബി കെ സുബ്രഹ്മണ്യൻ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റ് നടപടികളിലേക്കോ പോയിട്ടില്ല. പ്രതിക്കായി തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ കേസ് എടുത്ത് ആറു ദിവസമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് സിപിഐഎം നേതൃത്വമാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

ജനുവരി 12 ഞായറാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുഞ്ഞ് പെട്ടെന്ന് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചത്ത് പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാൻ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോൾ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.

ജനുവരി 15 ന് പൊലീസിൽ കേസ് നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിക്ക് പീഡനമേറ്റ വിവരം സ്ഥിരീകരിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും ആക്ഷേപിച്ചു.

പാർട്ടിയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നും സഹായം നൽകുന്നതെന്നും മാതാപിതാക്കൾ പറയുന്നു. കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ കൊന്ന് കളയുമെന്നടക്കമുള്ള ഭീഷണി പ്രതിയുടെ മക്കൾ മുഴക്കിയെന്നും കുഞ്ഞിന്റെ രക്ഷിതാക്കൾ ആരോപിച്ചു. ജോലിക്ക് പോകാനോ, അത്യാവശ്യത്തിന് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണെന്നും പിതാവ് പറയുന്നു. ഒപ്പം കേസിൽ നിന്ന് പിന്മാറാൻ വാഗ്ദാനങ്ങൾ നൽകി സ്വാധീനിക്കാനും പ്രതിയുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾ സിഡബ്ല്യൂസിക്ക് പരാതി നൽകിയിരുന്നു. ഇത് പ്രകാരം മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ തൃപ്തരല്ല എന്നാണ് രക്ഷിതാക്കൾ ആവർത്തിച്ച് പറയുന്നത്.

Content Highlights: CPIM Worker Expelled POCSO Case in Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us