തിരുവനന്തപുരം: സംസ്ഥാനത്ത് ഒബിസി പട്ടിക പുതുക്കി സർക്കാർ. മൂന്ന് സമുദായങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെയുളള കല്ലൻ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. ഇനം നമ്പർ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോഗത്തിലാണ് ഒബിസി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്.
കൂടാതെ 2018 ലെ പ്രളയത്തിൽ കണ്ണൂർ പായം പഞ്ചായത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പായം ഗ്രാമപഞ്ചായത്തിൽ 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിർമാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. 2015-2019 വർഷങ്ങളിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനുളള സെലക്ട് ലിസ്റ്റിൽ നിന്നും 249 കായിക താരങ്ങൾക്ക് നിയമനം നൽകാനും തീരുമാനമായി. ഇവരെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിൽ നിയമിക്കും.
2018 ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ 2020 മുതൽ 2024 വരെയുളള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ അഞ്ച് ഒഴിവുകൾ കുറയ്ക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Content Highlights: OBC List Updated by Kerala Government