ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് എത്തിക്കുന്ന 100 കോടി ലാഭം: വിവാദം 'ബിരിയാണിച്ചെമ്പെ'ന്ന് ദേശാഭിമാനി എഡിറ്റോറിയൽ

ബ്രൂവറിയിലെ ആരോപണം മറ്റൊരു 'ബിരിയാണി ചെമ്പ്' ആണെന്നും ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് കേരളത്തിലേക്ക് എത്തിക്കുന്നതിലെ 100 കോടി രൂപ ലാഭിക്കാമെന്നും ദേശാഭിമാനി എഡിറ്റോറിയല്‍

dot image

തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറിയില്‍ പ്രതിപക്ഷത്തിന്റെയും ഒരുവിഭാഗം പ്രദേശവാസികളുടെയും എതിര്‍പ്പിനെ കണക്കിലെടുക്കാതെ സിപിഐഎം. ബ്രൂവറിയിലെ ആരോപണം മറ്റൊരു 'ബിരിയാണി ചെമ്പ്' ആണെന്നും ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് കേരളത്തിലേക്ക് എത്തിക്കുന്നതിലെ 100 കോടി രൂപ ലാഭിക്കാമെന്നും ദേശാഭിമാനി എഡിറ്റോറിയല്‍. നിരവധി പേര്‍ക്ക് തൊഴില്‍ അവസരം കൂടി തുറക്കുന്ന പദ്ധതിയെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

' വര്‍ഷം 10 കോടി സ്പിരിറ്റ് ആണ് കേരളത്തിലെത്തുന്നത്. ഇതെത്തിക്കാന്‍ 100 കോടി രൂപ ചെലവ് വരും. ഈ പണം ലാഭിക്കാം. കിട്ടുന്ന ജിഎസ്ടി വേറെ. സ്പിരിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ പൊടിയരി മാത്രമെ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്. 680 പേര്‍ക്ക് നേരിട്ട് ജോലിയും രണ്ടായിരത്തിലധികം പേര്‍ക്ക് അനുബന്ധ തൊഴിലും ലഭിക്കും. ഇതിനെയാണ് ഇക്കൂട്ടര്‍ എതിര്‍ക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് എട്ട് ഡിസ്റ്റിലറിയും 10 ബ്ലെന്‍ഡിങ് യൂണിറ്റും രണ്ട് ബ്രൂവറിയുമുണ്ട്. ഇവയില്‍ ചിലത് യുഡിഎഫ് കാലത്ത് അനുവദിച്ചതാണ്. അന്നില്ലാത്ത എതിര്‍പ്പ് ഇപ്പോള്‍ എന്തിനെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് ഈ വിവാദമെന്നും വാദമുണ്ട്', എന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് നിലവിലെ വിവാദമെന്നും എഡിറ്റോറിയയില്‍ വിമർശനമുണ്ട്.
ബ്രൂവറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയാനിരിക്കെയാണ് പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയലില്‍ നയം വ്യക്തമാക്കിയത്. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതില്‍ ഗുരുതര അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്.

Content Highlights: Deshabhimani Editorial about brewery Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us