കൊച്ചി: പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യം ശക്തമാക്കി രാഹുല്‍ ഈശ്വര്‍. പുരുഷന്മാര്‍ക്ക് പോകാന്‍ ഒരു സ്‌പേസ് വേണമെന്നും നിരവധി വ്യാജ പരാതികള്‍ ഉയരുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇതിനെതിരെ നടപടി വേണമെന്നും പുരുഷ കമ്മീഷനില്‍ ഒരു വനിതാ അംഗം കൂടി ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
'വനിതാ കമ്മീഷന് ബദലോ എതിരോ അല്ല പുരുഷ കമ്മീഷന്‍. പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ്. പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമാണ് കമ്മീഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി പാനലില്‍ വേണം. നമ്മുടെ അച്ഛന്, സഹോദരന്, മകന്, സുഹൃത്തിന് വേണ്ടി' എന്നതാണ് പുരുഷ കമ്മീഷന്റെ ടാഗ് ലൈന്‍', രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
നടി ഹോണി റോസിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. കമ്മീഷന്‍ ഫോര്‍ മെന്‍ ഇവിടെ ആവശ്യമുണ്ടെന്നും തന്നെപ്പോലൊരാള്‍ പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടില്‍ നിന്ന് ആയതുകൊണ്ട് സപ്പോര്‍ട്ട് ചെയ്യാനാളുണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. സാധാരണക്കാരനായ ഒരാള്‍ക്ക് പക്ഷേ അങ്ങനെയല്ല. അയാള്‍ മാനസികമായി തകര്‍ന്നുപോകും. സപ്പോര്‍ട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെന്‍സ് കമ്മീഷന്‍ വേണ്ടതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Content Highlights: Rahul Easwar argument for Men s Commission