അതിരപള്ളിയിൽ കാട്ടാനയെ മയക്കുവെടിവച്ചു, ദൗത്യസംഘം ആനയ്ക്കടുത്ത്, ചികിത്സ ഉടൻ

മൂന്ന് മയക്കു വെടി വെച്ച് ശേഷമാണ് ആനയെ നിയന്ത്രണത്തിലാക്കിയത്

dot image

മലയാറ്റൂർ: അതിരപള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചു. ദൗത്യസംഘം ആനയ്ക്കടുത്തെത്തി വിശദമായി പരിശോധിച്ച് വരികയാണ്. ആനയുടെ മുറിവിൻ്റെ ആഴം പരിശോധിച്ച ശേഷം ചികിത്സ ആരംഭിക്കും. ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. മൂന്ന് മയക്കു വെടി വെച്ച ശേഷമാണ് ആന നിയന്ത്രണത്തിലായത്. പരിശോധന പുരോഗമിച്ചു വരികയാണ്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നാണ് കണ്ടെത്തൽ.

ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവിൽ വെറ്റിനറി ഡോക്ടമാരായ ഡേവിഡ് , മിഥുൻ , ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.
content highlight- The elephant was drugged in Athirapilli, the mission team is near the elephant, the treatment is immediate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us