അതിരപള്ളിയിലെ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി, മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു

ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയായത്.

dot image

മലയാറ്റൂർ: അതിരപള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു. ആനയ്ക്ക് മരുന്നും ആൻ്റി ഡോട്ടും നൽകി. ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയായത്. മുറിവിൽ മരക്കൊമ്പോ , ലോഹ ഭാഗങ്ങളോ ഇല്ലായെന്ന് ദൗത്യം സംഘം അറിയിച്ചു. മൂന്ന് മയക്കു വെടി വെച്ച ശേഷമാണ് ആന നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നാണ് കണ്ടെത്തൽ.

ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവിൽ വെറ്റിനറി ഡോക്ടമാരായ ഡേവിഡ് , മിഥുൻ , ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.

content highlight- The treatment of the brain injured Elephant in Athirapalli has been completed and the wound has begun to heal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us