വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇ-മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്. പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി.
സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഇരുവർക്കും ഇന്ന് രാവിലെയാണ് ഇ-മെയിൽ സന്ദേശം എത്തിയത്. നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്.
Content Highlights: Bomb threat at Pookot Veterinary University