'ഇന്ത്യയുടെ യാഥാർത്ഥ്യം മനസ്സിലാക്കി ബജറ്റ് അവതരിപ്പിക്കാൻ നി‌ർമല സീതാരാമൻ ഈ 8 തവണയും കഴിഞ്ഞില്ല'; കെ മുരളീധരൻ

ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംപി യെ കേരളത്തിൽ നിന്ന് അയച്ചത്, എന്നിട്ടും ഒരു പരിഗണനയും നൽകിയിട്ടില്ല

dot image

മലപ്പുറം: കേന്ദ്ര ബജറ്റ് 2025 ൻ്റെ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് കെ മുരളീധരൻ. കേരളത്തിന് അർഹമായ ഒരു സഹായവും ബജറ്റിൽ ലഭിച്ചിട്ടില്ല. പ്രഖ്യാപനങ്ങളിൽ ഒന്നിൽ പോലും കേരളത്തിൻ്റെ പേരുണ്ടായിരുന്നില്ല. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലായെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംപി യെ കേരളത്തിൽ നിന്ന് അയച്ചത്. എന്നിട്ടും ഒരു പരിഗണനയും നൽകിയിട്ടില്ല. പൂജ്യം അംഗങ്ങളുണ്ടായിരുന്ന അതേ മനോഭാവം തന്നെയാണിപ്പോഴുമെന്നും മുരളീധരൻ പറഞ്ഞു.

ബിഹാറിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നൽകിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും തിരഞ്ഞെടുപ്പിൽ ജയിക്കില്ല എന്നുറപ്പായതോടെയാണ് വരിക്കോരിയുള്ള പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇന്ത്യയുടെ യാഥാർത്ഥ്യം മനസ്സിലാക്കി, ബജറ്റ് അവതരിപ്പിക്കാൻ നി‌ർമല സീതാരാമൻ ഇതുവരെ അവതരിപ്പിച്ച എട്ട് ബജറ്റിലും കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ജനങ്ങളെ പല തട്ടിലായാണ് സർക്കാർ കാണുന്നത്. ഇത് ഉണ്ടാവാതെ ബജറ്റിൽ പറയുന്നത് പോലെ ദാരിദ്ര നിർമാജ്ജനം ഉണ്ടാവില്ലായെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Content highlight- 'Nirmala Sitharaman could not understand the reality of India and present the budget these 8 times'; K Muralidharan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us