തെരുവ് നായകൾ കുറുകെ ചാടി, ബൈക്ക് യാത്രക്കാരൻ നദിയിൽ വീണു, ഗുരുതര പരിക്ക്

മുതുവിള അരുവിപ്പുറം സ്വദേശി ചന്തു എന്ന് വിളിക്കുന്ന പ്രേംകുമാറിനാണ് പരിക്ക് പറ്റിയത്.

dot image

തിരുവനന്തപുരം: തെരുവ് നായകൾ കുറുകെ ചാടിയതിന് തുടർന്ന് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കല്ലറ അരുവിപ്പുറം പാലത്തിൽ നിന്നും ബൈക്ക് യാത്രക്കാരൻ വാമനപുരം നദിയിലേക്ക് വീഴുകയായിരുന്നു. മുതുവിള അരുവിപ്പുറം സ്വദേശി ചന്തു എന്ന് വിളിക്കുന്ന പ്രേംകുമാറിനാണ് പരിക്ക് പറ്റിയത്.

ഇന്ന് വൈകിട്ട് 4.30 നാണ് അപകടം നടന്നത്. നദിയിലെ വെള്ളം ഇല്ലാത്ത പാറക്കെട്ടിലാണ് ഇയാൾവീണത്. പ്രേംകുമാറിനെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലാണ്.

content highlight- Stray dogs jump across, biker falls into river, seriously injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us