ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ഡിഐജിക്കും ജയില്‍ സൂപ്രണ്ടിനുമെതിരെ കേസ്

ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് പണം കൈമാറുന്നത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്

dot image

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയും ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് പണം കൈമാറുന്നത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യം ലംഘിച്ച് കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് പ്രതികള്‍ 200 രൂപയുടെ നോട്ട് കൈമാറിയെന്നാണ് കേസ്. സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി അജയകുമാറിനെയും രാജു എബ്രഹാമിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍ ഇടപെട്ട് ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്നാണ് ആരോപണം. പി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലില്‍ എത്തിയിരുന്നു. ജയിലിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സുഹൃത്തുക്കളുമായി രണ്ട് മണിക്കൂറിലധികം സമയം ചെലവിടാന്‍ ജയില്‍ ഡിജിപി അവസരം ഉണ്ടാക്കി നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിലേയ്ക്ക് ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തിയെന്നും ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം ജയില്‍ ഡിഐജിക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

Content Highlights: Case against Jail DGP P Ajay Kumar and Raju Abhraham

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us