തൃശൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദേശ പൗരൻ മരിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ബൈക്കിൽ സഞ്ചാരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
വാൽപ്പാറ-പൊള്ളാച്ചി റോഡിലായിരുന്നു സംഭവം. റോഡിൽ നിലയുറപ്പിച്ച കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു മൈക്കിൾ. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. മൈക്കിൾ ബൈക്കിൽ നിന്ന് വീഴുകയും എണീറ്റുനിന്നതോടെ വീണ്ടും ആന ആക്രമിക്കുകയുമായിരുന്നു.
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുപത്രിയിലും പിന്നീട് പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
Content Highlight: Elephant attack in Valppara, tourist died