അതിരപ്പിള്ളി: യാതൊരു സുരക്ഷയുമില്ലാതെ കാട്ടാനയ്ക്ക് മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കി നിർത്തി അധ്യാപകർ. അതിരപ്പിള്ളിയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വിനോദയാത്രയ്ക്ക് കുട്ടികളുമായി എത്തിയ അധ്യാപകരാണ് സുരക്ഷയില്ലാതെ ആനയ്ക്ക് മുന്നിൽ കുട്ടികളെ ഇറക്കി നിർത്തിയത്. തൊട്ടടുത്ത് നിന്നും അധ്യാപകർ ആനയുടെ ദൃശ്യങ്ങള്‍ മൊബെെല്‍ ഫോണില്‍ പകർത്തുകയും ചെയ്യുന്നുണ്ട്. നാട്ടുകാരെത്തി പിന്തിരിപ്പിച്ചതോടെയാണ് കുട്ടികളുമായി അധ്യാപകർ മടങ്ങിയത്.
content highlight- Teachers with school children without security in front of Elephant