ബമ്പർ ഭാ​ഗ്യശാലി ഇരിട്ടിയിൽ തന്നെ; സത്യൻ ബാങ്കിലെത്തി ലോട്ടറി കൈമാറി

ഇരിട്ടി മേലേ സ്റ്റാന്റിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ XD 387132 നമ്പർ ടിക്കറ്റിനാണ് ബമ്പറടിച്ചത്

dot image

കോട്ടയം: കേരള സർക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പറടിച്ച ഭാ​ഗ്യശാലി ഇരിട്ടിയിൽ തന്നെ. സമ്മാനാർഹമായ ടിക്കറ്റുമായി സത്യൻ എന്നയാൾ ഫെഡറൽ ബാങ്കിന്റെ ഇരിട്ടി ശാഖയിലെത്തി. തൻ്റെ മേൽവിലാസം വെളിപ്പെടുത്തരുതെന്ന ആവശ്യവും ഇദ്ദേഹം മുന്നോട്ടുവെച്ചു.

റിസൾട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ സത്യനെ തേടി ബാങ്ക് പ്രതിനിധികൾ അടക്കം നെട്ടോട്ടത്തിലായിരുന്നു. ഇതിനിടെയാണ് സത്യൻ ലോട്ടറിയുമായി ബാങ്കിലെത്തിയത്. ഇരിട്ടി മേലേ സ്റ്റാന്റിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ XD 387132 നമ്പർ ടിക്കറ്റിനാണ് ബമ്പറടിച്ചത്. പത്ത് ടിക്കറ്റുകളുടെ ബുക്ക് എടുക്കുന്നതാണ് സത്യന്റെ ശീലം. ലോട്ടറി വിറ്റത് സത്യനെന്ന ആൾക്കാണെന്ന് നേരത്തെ ലോട്ടറി ഏജൻസി ഏജൻ്റ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഒന്നാം സമ്മാനം നേടി കൊടുക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് ലോട്ടറി ഏജൻസി ഏജൻ്റ് അനീഷ് പറഞ്ഞു. ഇരിട്ടി ബ്രാഞ്ചിൽ നിന്നാണ് ടിക്കറ്റ് പോയത്. ഒന്നാം സ്ഥാനം നേടി കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷ എപ്പോഴുമുണ്ടായിരുന്നു. ബമ്പറിൻ്റെ ഒന്നാം സമ്മാനം ആദ്യമായാണെങ്കിലും രണ്ടാം സമ്മാനം നിരവധി തവണ അടിച്ചിട്ടുണ്ട്. അതിൻ്റെ ചാരിതാ‍‍ർഥ്യം എന്നുമുണ്ടായിരുന്നുവെന്നും ഏജൻസി ഉടമ അനീഷ് പറഞ്ഞു.

Content Highlight: New year bumper winner reached bank, requests not to publicize his identity

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us