
തിരുവനന്തപുരം: ജാമ്യത്തിറങ്ങിയ പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വീണ്ടും അറസ്റ്റിൽ. പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തിയത്. പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് ആഷിഖിനെ (19) പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ സാക്ഷിയുടെ വീട്ടിൽ ചെന്ന് ഇയാൾ കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയായിരുന്നു.
2024ലെ പോക്സോ കേസിൽ പ്രതിയായിരുന്നു ആഷിഖ്. കേസുമായി ബന്ധപ്പെട്ട് അയൽവാസി ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു. പിന്നീട് ഈ വർഷം ഇയാൾക്ക് ജാമ്യം ലഭിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ ഭീഷണിയുമായി അയൽവാസിയുടെ വീട്ടിൽ എത്തികുയായിരുന്നുവെന്ന് എസ് ഐ വി സുനിൽ പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
content highlight- POCSO case accused out on bail arrested again after threatening witness