![search icon](https://www.reporterlive.com/assets/images/icons/search.png)
പാലക്കാട്: ഉപ്പുംപാടത്ത് കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിൽ സ്ത്രീക്ക് ജീവൻ നഷ്ടമായി. വഴക്കിനിടെ പരസ്പരം ആക്രമിച്ച ദമ്പതികളിൽ പരിക്കേറ്റ ഭാര്യ മരിച്ചു. ചന്ദ്രിക(54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
ഭർത്താവ് രാജൻ(59) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും പരസ്പരം ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. വീടിന്‍റെ മുകൾ നിലയിൽ താമസിക്കുന്ന മകൾ ശബ്ദം കേട്ട് താഴെ വന്ന് നോക്കിയപ്പോഴാണ് അച്ഛനെയും അമ്മയെയും പരിക്കേറ്റ നിലയിൽ കണ്ടത്.
Content Highlights: wife died and husband is in critical condition at palakkad