![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: മങ്കയം വനത്തിൽ മൃതദേഹം കണ്ടെത്തി. മടത്തറ ശാസ്താംനട സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതാണെന്നാണ് സംശയം. കഴിഞ്ഞ ബുധനാഴ്ച മുതൽ ബാബുവിനെ കാണാനില്ലായിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടയിടത്തേക്ക് എത്താനായിട്ടില്ല. അതേ സമയം, മൃതദേഹത്തിന് സമീപം ആനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നു.
content highlight- A 5-day-old body was found in Mankayam forest