പത്തനംതിട്ടയിൽ അഗ്നിവീർ പരിശീലന വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, അധ്യാപകനെതിരെ പരാതിയുമായി അമ്മ

ഹോട്ടൽ ജീവനക്കാരിയായ ​അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ ​തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

dot image

പത്തനംതിട്ട: പത്തനംതിട്ടയിൽ പത്തൊമ്പത്കാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുറിഞ്ഞ കല്ല് സ്വദേശിയായ ​ഗായത്രിയെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേ സമയം ​അ​ഗ്നിവീർ കോഴ്സ് വിദ്യാർഥിയായ ​ഗായത്രിയുടെ മരണത്തിന് പിന്നിൽ പരിശീലന കേന്ദ്രത്തിലെ അധ്യാപകനെതിരെ പെൺകുട്ടിയുടെ അമ്മ ആരോപണവുമായി രംഗത്തെത്തി.

ഹോട്ടൽ ജീവനക്കാരിയായ ​അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ ​തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിയായിരുന്ന ​ഗായത്രി അധ്യാപകനിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മയുടെ ആരോപണം. വിമുക്ത ഭടനായ അധ്യാപകൻ കുട്ടിയോട് വൈരാ​ഗ്യത്തോടെ പെരുമാറിയിരുന്നുവെന്നാണ് അമ്മ രാജിയുടെ മൊഴി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content highlight- Agniveer training student died in Pathanamthitta, mother filed a complaint against the teacher

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us