സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവം; എച്ച് സലാം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസ്

പൊതുമരാമത്ത് എന്‍ജിനീയറും കോണ്‍ട്രാക്ടറുമാണ് രണ്ടും മൂന്നും പ്രതികള്‍

dot image

ആലപ്പുഴ: ആലപ്പുഴയില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവത്തില്‍ എച്ച് സലാം എംഎല്‍എയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. പൊതുമരാമത്ത് എന്‍ജിനീയറും കോണ്‍ട്രാക്ടറുമാണ് രണ്ടും മൂന്നും പ്രതികള്‍.

ഡിസംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിക്കുകയായിരുന്നു. റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില്‍ പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു ജെസിബിയുമായി എത്തി സലാം എംഎല്‍എ മതില്‍ പൊളിച്ചത്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി എച്ച് സലാം എംഎല്‍എ രംഗത്തെത്തിയിരുന്നു. മതില്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടിയില്ലാതെ വന്നതോടെ മതില്‍ പൊളിക്കുകയായിരുന്നുവെന്നുമായിരുന്നു സലാം എംഎല്‍എ പറഞ്ഞത്. പൊതുവഴി കയ്യേറിയാണ് റിസോര്‍ട്ട് അധികൃതര്‍ മതില്‍ പണിതതെന്നും എംഎല്‍എ ആരോപിച്ചിരുന്നു. എംഎല്‍എ മതില്‍ പൊളിച്ചത് നിയമവിരുദ്ധമായാണെന്നായിരുന്നു റിസോര്‍ട്ട് ഉടമ പ്രതികരിച്ചത്. എംഎല്‍എയ്‌ക്കെതിരെ പരാതിയുടെ ആവശ്യമില്ലെന്ന് പ്രദേശവാസികളും പ്രതികരിച്ചിരുന്നു. റോഡിന് വീതി കൂട്ടേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

Content Highlights-police took case against h salam mla over wall smash case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us