'സ്‌നേഹം കൈമുതലാക്കിയ മനുഷ്യന്‍'; മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ അനുശോചിച്ച് സാദിഖലി തങ്ങള്‍

ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഈസയുടെ മരണം

dot image

തിരുവനന്തപുരം: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റുമായ കെ മുഹമ്മദ് ഈസയ്ക്ക് അനുശോചനം അര്‍പ്പിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ഷിഹാബ് തങ്ങള്‍. ഈസാക്ക വിടപറഞ്ഞിരിക്കുന്നു. ഈസാക്കയെന്ന സ്നേഹത്തിന്റെ ആ പേമാരി അനേകം വിത്തുകള്‍ മുളപ്പിച്ചും വളര്‍ത്തിയും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിരിക്കുന്നു. ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രതീക്ഷിക്കുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന മുഖമാണ് ഈസാക്കയെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ സാദിഖലി തങ്ങള്‍ കുറിച്ചു.

ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഈസയുടെ മരണം. ഖത്തറിലെ പ്രശസ്തമായ അലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജരാണ്. മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ് ഈസ.

സാദിഖലി തങ്ങളുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കെഎംസിസി നേതാവായിരുന്ന കെ മുഹമ്മദ് ഈസയെന്ന പ്രിയപ്പെട്ടവരുടെ ഈസാക്ക വിടപറഞ്ഞിരിക്കുന്നു.

ഖത്തറിലേക്ക് ജോലിയാവശ്യാര്‍ത്ഥമെത്തിയ, തികച്ചും അപരിചിതമായ ചുറ്റുപാടില്‍ ഒറ്റപ്പെട്ടുപോയ നിരവധി പ്രവാസികള്‍ക്കാണ് ഈസാക്ക കരുതലും സാന്ത്വനവുമായത്. അങ്ങനെയെത്തിയ പലരുടെയും ജീവിതത്തില്‍തൊട്ട് അവര്‍ക്കെല്ലാം പുതുജീവിതം സമ്മാനിക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു. ജീവിതം വഴിമുട്ടിയ അനേകമാളുകള്‍ക്ക് ആശ്വാസം പകര്‍ന്നു.

സ്നേഹമായിരുന്നു ഈസാക്കയുടെ കൈമുതല്‍. എല്ലാവരുമായും ഹൃദയ വിശാലതയോടെ ഇടപെട്ടു. നേതാക്കളെന്നോ, ചെറിയ പ്രവര്‍ത്തകരെന്നോ ഭേദമില്ലാതെ എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറി. ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേത്.

ഇസാക്കയെന്ന സ്നേഹത്തിന്റെ ആ പേമാരി അനേകം വിത്തുകള്‍ മുളപ്പിച്ചും വളര്‍ത്തിയും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിരിക്കുന്നു. സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമാറാകാട്ടെ.

Content Highlight: Sadiq Ali Thangal shares condolences on Muhammad Isa demise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us