![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു. കൊച്ചിയിൽ നിന്നും ഷാർജയിലേയ്ക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. പുലർച്ചെ 2.40 ന് പുറപ്പെടേണ്ടിയിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല. യന്ത്ര തകരാറിനെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണ് വിവരം. വിമാനത്തിനുള്ളിൽ 180 ഓളം യാത്രക്കാരെ കയറ്റിയിട്ട് 3 മണിക്കൂർ പിന്നിട്ടിട്ടും യന്ത്ര തകരാർ പരിഹരിച്ച് സർവീസ് ആരംഭിക്കാൻ സാധിച്ചിട്ടില്ല.
content highlight- Air India Express flight delayed due to engine failure, passengers stranded