'സംഘടന സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകാത്ത കലാലയങ്ങൾ അരാജകത്വത്തിന്റെ ഇടമാകും'; കോട്ടയം റാ​ഗിം​ഗിൽ ഡിവൈഎഫ്ഐ

'പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത റാഗിംഗ് എന്ന ക്രൂരവിനോദം അവസാനിപ്പിക്കേണ്ടതുണ്ട്. വിഷയത്തിൽ മുഴുവൻ കുറ്റക്കാർക്കെതിരേയും കർശന നടപടികൾ സ്വീകരിക്കണം.'

dot image

കോട്ടയം: ​ഗാന്ധി​ന​ഗറിൽ നഴ്സിം​ഗ് കോളേജിൽ വിദ്യാർത്ഥി ക്രൂരമായ റാ​ഗിം​ഗിന് ഇരയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത റാഗിംഗ് എന്ന ക്രൂരവിനോദം അവസാനിപ്പിക്കേണ്ടതുണ്ട് വിഷയത്തിൽ മുഴുവൻ കുറ്റക്കാർക്കെതിരേയും കർശന നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുമ്പോൾ ആ ഇടങ്ങൾ അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും ഇടങ്ങളായി മാറുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. വിവിധ കലാലയങ്ങളിൽ നിന്ന് കേൾക്കുന്ന മയക്ക് മരുന്നിൻ്റെയും ഗ്യാംങ് തല്ല്മാലകളുടെയും റാഗിങ്ങിൻ്റെയും ഇത്തരം വാർത്തകൾ. ഇത് അത്യന്തം ഗൗരവതരമാണെന്നും സിവൈഎഫ്ഐ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമർശം. മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ ക്രൂര വിനോദങ്ങളും മയക്ക് മരുന്ന് വ്യാപനവും തുടച്ചു മാറ്റാൻ വിദ്യാർത്ഥികൾ തന്നെ സംഘടിതരായി മുന്നോട്ട് വരേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഹോസ്റ്റലിനകത്ത് ക്രൂരമായി റാഗ് ചെയ്യപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്.
അതിക്രൂരമായ റാഗിംഗ് ആണ് കഴിഞ്ഞ കുറച്ചു മാസങ്ങളയായി ഹോസ്റ്റലിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇത് അത്യന്തം ഗൗരവതരമാണ്.

പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത റാഗിംഗ് എന്ന ക്രൂരവിനോദം അവസാനിപ്പിക്കേണ്ടതുണ്ട്. കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുമ്പോൾ ആ ഇടങ്ങൾ അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും ഇടങ്ങളായി മാറുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വിവിധ കലാലയങ്ങളിൽ നിന്ന് കേൾക്കുന്ന മയക്ക് മരുന്നിൻ്റെയും ഗ്യാംങ് തല്ല്മാലകളുടെയും റാഗിങ്ങിൻ്റെയും ഇത്തരം വാർത്തകൾ.

മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ ക്രൂര വിനോദങ്ങളും മയക്ക് മരുന്ന് വ്യാപനവും തുടച്ചു മാറ്റാൻ
വിദ്യാർത്ഥികൾ തന്നെ സംഘടിതരായി മുന്നോട്ട് വരേണ്ടതുണ്ട്. പ്രസ്തുത വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്ക് എതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Content Budget: DYFI says thorough investigation must be done in Kottayam Nursing college ragging case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us