![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 15 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. തായ്‌ലാന്‍ഡിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് പിന്നിൽ വലിയ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
content highlight- Fifteen kilos of hybrid cannabis seized at Nedumbassery airport