കോഴിക്കോട് ആന എഴുന്നള്ളിപ്പ് ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കും; അടിയന്തര യോഗത്തിൽ തീരുമാനം

കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

dot image

കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിർത്തിവെയ്ക്കാനാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന ഉത്സവത്തിനിടെയാണ് ആനകളിടഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കരിമരുന്ന് പ്രയോ​ഗം നടത്തിയിരുന്നു. ഇതിനിടെ പീതാംബരന്‍ എന്ന ആന ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അപ്രതീക്ഷിതമായി ആനകള്‍ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി. പലരും പല വഴിക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് അടക്കം തകര്‍ന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ലീലയുടെ മരണം ആനയുടെ ചവിട്ടേറ്റാണെന്നും അമ്മുക്കുട്ടിയുടെയും രാജന്റെയും മരണം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിലാണെന്നും വ്യക്തമായിരുന്നു.

സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പറഞ്ഞിരുന്നുു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി പറയുമെന്നും വീഴ്ചയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ലംഘനം നടന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചിരുന്നു.

അപ്രതീക്ഷിതമായി ആനകള്‍ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി. പലരും പല വഴിക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് അടക്കം തകര്‍ന്നിരുന്നു. ഓഫീസിന് താഴെ ഇരുന്നിരുന്ന, ഗുരുതരമായി പരിക്കേറ്റ അമ്മുക്കുട്ടി, ലീല, രാജന്‍ എന്നിവര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

Content Highlights: Suspended Using Elephant in Temple Fest for a Week Kozhikode

dot image
To advertise here,contact us
dot image