പത്തനംതിട്ടയിൽ കുത്തേറ്റ യുവാവ് മരിച്ചു; സംഭവം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

dot image

പത്തനംതിട്ട: പെരുനാട് മടത്തുംമൂഴിയിൽ കുത്തേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. മാമ്പാറ സ്വദേശി ജിതി(33)നാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായി പെരുനാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മടത്തുംമൂഴിയിൽ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു. രാത്രി പത്തരയോടെയായിരുന്നു സംഘർഷം.
കുത്തേറ്റ ജിതിനെ ആദ്യം പെരുന്നാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ആയതിനാൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലിനുതാഴെ ആഴത്തിൽ കുത്തേറ്റതോടെ രക്തം വാർന്നിരുന്നു.

Content Highlights: man stabbed to death at pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us