ഇടത് സർക്കാർ പറയുന്നത് തെറ്റായ കണക്കുകൾ: എല്ലാ വികസനങ്ങൾക്കെതിരെയും തടസം നിന്നവരാണ് ഇടതുപക്ഷമെന്ന് വിഡി സതീശൻ

ശശി തരൂരിന്റെ ലേഖനം വിവാദമാക്കേണ്ടതെന്നും സതീശന്‍

dot image

തിരുവനന്തപുരം: കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യവസായ മുന്നേറ്റം വേണമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കോവിഡ് കാലത്ത് ഇത്തരത്തില്‍ ഇടതുസര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തി തെറ്റായ കണക്ക് നല്‍കി. അതിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച കണക്ക്. വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ ഇല്ലാത്ത കണക്ക് സര്‍ക്കാര്‍ പറയുന്നു. 15000 പോലും ജി എസ് ടി രജിസ്‌ട്രേഷന്‍ വന്നിട്ടില്ല. ജി എസ് ടി രജിസ്‌ട്രേഷന്‍ കൂടിയിട്ടില്ല. ചില്ലറ മൊത്ത വ്യാപാരം കൂടി എംഎസ്എംഇയില്‍പ്പെടുത്തി. അങ്ങനെയാണ് കണക്ക് തയ്യാറാക്കുന്നത്', വി ഡി സതീശന്‍ പറഞ്ഞു.

സ്റ്റാര്‍ട്ട് അപ് ഇക്കോ സിസ്റ്റത്തെ സംബന്ധിച്ച് വിചിത്രമായ താരതമ്യമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 254 ശതമാനം വര്‍ദ്ധനവെന്ന് പറയുന്നു. 2019-2021മായി താരതമ്യം ചെയ്ത് പറയുന്നു. ഒരു സ്റ്റാര്‍ട്ട്അപ്പും വരാത്ത കോവിഡ് കാലവുമായാണ് താരതമ്യപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വ്യവസായ വളര്‍ച്ച ഉണ്ടായി എന്ന നറേറ്റീവ് ഉണ്ടാക്കി ഊതി വീര്‍പ്പിക്കുകയാണെന്നും താന്‍ പറഞ്ഞത് മുഖ്യമന്ത്രിക്കുള്ള മറുപടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 'എക്കോ സിസ്റ്റത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിനുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞത്. മൂന്ന് ലക്ഷം സംരംഭം തുടങ്ങിയെന്ന് മുഖ്യമന്ത്രി കളവ് പറഞ്ഞു. കൊവിഡ് കാലത്തിന് സമാനമായ രീതിയില്‍ കളവ് പറയുന്നു. മുഖ്യമന്ത്രിയുടെ അവകാശവാദം നിലനില്‍ക്കുന്നതല്ല', അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനം വിവാദമാക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. താന്‍ പറയുന്നത് സര്‍ക്കാറിനുള്ള മറുപടിയാണെന്നും എല്ലാ വികസനങ്ങള്‍ക്കെതിരെയും തടസം നിന്നവരാണ് ഇടതുപക്ഷമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പോര്‍ട്ടും സീപ്ലെയിനും എതിര് നിന്നവരാണ് ഈ പദ്ധതികളെല്ലാം ഇവരുടേതാണെന്ന് ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ ഇല്ലാത്ത ഈസ് ഓഫ് ഡൂയിംഗ് സൂചിക വച്ചാണ് സംസാരിക്കുന്നതെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചിക 2021ല്‍ നിര്‍ത്തലാക്കിയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പെരിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ കൊടുക്കാന്‍ നീക്കമുണ്ടെങ്കില്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ പേടിച്ച് സിപിഐഎം നടക്കുന്നു. നേതാക്കളുടെ പേര് പുറത്തുവരുമോ എന്ന ഭയമുണ്ടെന്നും സിപിഐഎം അന്തര്‍ദേശീയ തീവ്രവാദ സംഘത്തേക്കാള്‍ മോശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: V D Satheesan press meet about developments in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us