
കോഴിക്കോട്: വടകരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വില്യാപ്പള്ളിക്ക് സമീപം കല്ലേരിയിലാണ് സംഭവം. വെങ്കല്ലുള്ള പറമ്പത്ത് ജിതിന്റെ ഭാര്യ കണ്ണൂർ സ്വദേശിനിയായ ശ്യാമിലിയാണ് (25) മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് ശ്യാമിലിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിതിന്‍ വീട്ടുകാരെയും മറ്റും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Content Highlight: Woman found dead in in-law's house in Vadakara