അഞ്ച് പേർക്ക് പുതുജീവൻ നൽകി ധീരജ്; മരണത്തിലും ജീവിക്കുന്ന ഓർമകൾ നൽകി മാതൃകയായെന്ന് വീണ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജ് തന്നെ അവയവദാനത്തിന്റെ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

dot image

കൊല്ലം: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത രക്ഷിതാക്കളെ അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഹൃദയഭേദകമായ വാര്‍ത്തയായിരുന്നു കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ധീരജിന്റെ അവയവങ്ങളാണ് അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.

മന്ത്രി വീണാ ജോര്‍ജ് തന്നെ അവയവദാനത്തിന്റെ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മരണത്തിലും ജീവിക്കുന്ന ഓര്‍മ്മകള്‍ നല്‍കി ധീരജ് മാതൃകയായിരിക്കുകയാണെന്ന് വീണാ ജോര്‍ജ് കുറിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നു. കഠിനമായ അവസ്ഥയിലും അവയവദാനത്തിന് തയ്യാറായ ധീരജിന്റെ അച്ഛന്റയും അമ്മയുടെയും മനസ്സിന് മുന്നില്‍ നമിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

Also Read:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹൃദയഭേദകമായ വാര്‍ത്തയായിരുന്നു കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ധീരജ് ആര്‍ നായറിന്റെ മരണം. ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പ്രിയപ്പെട്ട ധീരജിന്റെ ജീവന്‍ പൊലിഞ്ഞെങ്കിലും, അവന്റെ അവയവങ്ങളിലൂടെ അഞ്ച് പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. മരണത്തിലും ജീവിക്കുന്ന ഓര്‍മ്മകള്‍ നല്‍കി ധീരജ് മാതൃകയായിരിക്കുകയാണ്.

ഈ വലിയ നഷ്ടത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ കഠിനമായ അവസ്ഥയിലും അവയവദാനത്തിന് തയ്യാറായ ധീരജിന്റെ അച്ഛന്റയും അമ്മയുടെയും മനസ്സിന് മുന്നില്‍ നമിക്കുന്നു. മകന്‍ മരണശേഷവും ജീവിക്കുന്നു എന്നത് ഒരു വലിയ ആശ്വാസമാണ്. കൊല്ലം ചടയമംഗലം സ്വദേശിയും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ രാജേഷ് ജെ ബാബുവിന്റെയും ദീപയുടെയും മകനാണ് ധീരജ്. അകാലത്തില്‍ പൊലിഞ്ഞുപോയ ധീരജിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരായിരം പ്രണാമം…

Content Highlights: Veena George shares organ donation story of a student

dot image
To advertise here,contact us
dot image