
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു. സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെ ജെ സെക്ഷനിലാണ് ഫാൻ പൊട്ടിത്തെറിച്ചത്. ഫാനിന്റെ ഫൈബർ ലീഫും ചിതറി തെറിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
നേരത്തെ ഇതേ കെട്ടിടത്തിന് അടുത്തായി പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ജീവനക്കാർ ആവശ്യമുയർത്തിയിട്ടുണ്ട്.
മുമ്പ് ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലീങ് തകര്‍ന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരിക്കേറ്റിരുന്നു. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റതും പ്രതിഷേധത്തിന് ഇടയാക്കി. കെട്ടിടത്തിൽ അപകടങ്ങൾ തുടർക്കഥയാണെന്നും ആവശ്യത്തിന് അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചിരുന്നു.
Content Highlights: Pedestal Fan Exploded in Thiruvananthapuram Secretariate