
തിരുവനന്തപുരം: കിഫ്ബി പദ്ധതികളിൽ നിന്ന് വരുമാനം കണ്ടെത്തുന്ന സർക്കാർ നീക്കത്തിന് പിന്തുണയുമായി എൽഡിഎഫ്. വൻകിട പദ്ധതികൾ വഴി ജനങ്ങൾക്ക് ദോഷം വരാത്ത നിലയിൽ വരുമാന സ്രോതസ് കണ്ടെത്തണമെന്ന് സർക്കാരിനോട് എൽഡിഎഫ് സർക്കുലറിലൂടെ ആവശ്യപ്പെട്ടു. മദ്യപ്ലാൻറ് ആരംഭിക്കുമ്പോൾ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കരുതെന്നും എൽഡിഎഫ് വ്യക്തമാക്കുന്നു.
കിഫ്ബി ടോളുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് എൽഡിഎഫിന്റെ നയമല്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആദ്യഘട്ടത്തിൽ പ്രതികരിച്ചത്.
സിപിഐയും ആർജെഡിയുമടക്കമുള്ള ഘടകകക്ഷികളും ഇക്കാര്യത്തിൽ തുടക്കം മുതൽതന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ ഇത് ചർച്ച ചെയ്യാതെ സർക്കുലർ ഇറക്കുകയായിരുന്നു. കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നത് നേരത്തെ മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.
Content Highlights: LDF Support to Kerala Govt`s KIIFB Revenue Plan