'പെണ്‍സുഹൃത്ത് വീട്ടില്‍ നിന്നിറങ്ങിയത് ഇന്ന്; പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുക്കുന്നു'

മൂന്നര മണിക്ക് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയത്

dot image

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതകത്തില്‍ പ്രതി അഫാന്റെ പെണ്‍സുഹൃത്ത് വീട്ടില്‍ നിന്നിറങ്ങിയത് ഇന്നാണെന്ന് സ്ഥിരീകരണം. ഇന്ന് പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു എസ് നായര്‍ പറഞ്ഞു. മൂന്നര മണിക്ക് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുക്കുകയാണ്. ഫര്‍സാനയെന്നാണ് പെണ്‍കുട്ടിയുടെ പേര്. അച്ഛന്‍ സുനില്‍,അമ്മ ഷീജ എന്നിവരാണ് പൊലീസിന് മൊഴി നല്‍കുന്നത്. പെണ്‍കുട്ടിയ്ക്ക് ഒരു സഹോദരനുമുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിക്കാന്‍ പറ്റിയില്ലെന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ പോയി സ്ഥിരീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള സൗഹൃദം അറിയില്ലെന്നും ബിനു വ്യക്തമാക്കി. വെഞ്ഞാറമൂട് മുക്കുന്ന് സ്വദേശിനിയാണ് പെണ്‍കുട്ടി.

അതേസമയം പേരുമലയില്‍ കൊലപാതകം നാട്ടുകാര്‍ അറിഞ്ഞത് പൊലീസ് എത്തിയപ്പോഴാണെന്ന വിവരങ്ങളും വരുന്നുണ്ട്. അഫാന്‍ ആസൂത്രിതമായാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയതായി ഡി കെ മുരളി എംഎല്‍എയും പ്രതികരിച്ചു. സാമ്പത്തിക ബാധ്യത മൂലം കൊന്നെന്നാണ് മൊഴിയെന്നും എംഎല്‍എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നും മുരളി പറഞ്ഞു. ഉമ്മയും അനുജനും മരിക്കണമെന്ന് ഉറപ്പിച്ചിരുന്നുവെന്നും എംഎല്‍എ പറയുന്നു.

Content Highlights: Venjaramood murder case accused girl friend arrived his home today evening

dot image
To advertise here,contact us
dot image