കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണം;'ഭ​ർ​ത്താ​വി​ന് പ്രാ​യ​പ​രി​ധി കഴിഞ്ഞെന്ന പേരിൽ​ ഭാ​ര്യ​ക്ക് ചി​കി​ത്സ നി​ഷേധിക്കരുത്'

ഭ​ർ​ത്താ​വി​ന് നിശ്ചിത പ്രാ​യ​പ​രി​ധി കഴിഞ്ഞുവെന്നതിൻറെ പേരിൽ​ ഭാ​ര്യ​ക്ക്​ കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ ചി​കി​ത്സ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈക്കോ​ട​തി

dot image

കൊ​ച്ചി: ഭ​ർ​ത്താ​വി​ന് നിശ്ചിത പ്രാ​യ​പ​രി​ധി കഴിഞ്ഞുവെന്നതിൻറെ പേരിൽ​ ഭാ​ര്യ​ക്ക്​ കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ ചി​കി​ത്സ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈക്കോ​ട​തി. ഇത് വിവേചനമാണെന്ന് കോടതി വിലയിരുത്തി. ദ​മ്പ​തി​ക​ളെ ഒ​ന്നി​ച്ച്​ പ​രി​ഗ​ണി​ച്ച് പ്രാ​യം വി​ല​യി​രു​ത്തേ​ണ്ട​തി​ല്ലെന്നും ദ​മ്പ​തി​ക​ളി​ൽ ഒ​രാ​ളു​ടെ പ്രാ​യ​പ​രി​ധി​യു​ടെ പേ​രി​ൽ പ​ങ്കാ​ളി​ക്ക്​ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത്​ വി​വേ​ച​ന​മാ​ണെ​ന്നും ജ​സ്റ്റി​സ്​ സി ​എ​സ് ഡ​യ​സ്​ വ്യ​ക്ത​മാ​ക്കി.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 46കാ​രി​ക്ക് ദാ​താ​വി​ന്റെ ബീ​ജ​കോ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഗ​ർ​ഭ​ധാ​ര​ണ ചി​കി​ത്സ തു​ട​രാ​ൻ കോടതി ഉ​ത്ത​ര​വി​ട്ടു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​തി​രെ യു​വ​തി ന​ൽ​കി​യ ഹ​ർജി​യാ​ണ്​ പ​രി​ഗ​ണി​ക്കുകയായിരുന്നു കോ​ട​തി. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്നോ​ള​ജി ആ​ക്ട് പ്ര​കാ​രം കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ ചി​കി​ത്സ​ക്ക്​ നി​യ​മാ​നു​സൃ​ത പ്രാ​യ​പ​രി​ധി പു​രു​ഷ​ന് 55-ഉം ​സ്ത്രീ​ക്ക്​ 50-ഉം ​ആ​ണ്.

ഭ‌​ർ​ത്താ​വി​ന് 57 വ​യ​സ്സു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഹർ​ജി​ക്കാ​രി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ, നി​യ​മ​വ്യ​വ​സ്ഥ​യി​ൽ പ​റ​യു​ന്ന പ്രാ​യ​നി​യ​ന്ത്ര​ണം വ്യ​ക്തി​യ​ധി​ഷ്ഠി​ത​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ബ​ന്ധം നി​ല​വി​ലി​ല്ലാ​ത്ത​യാ​ൾ​ക്കും ചി​കി​ത്സ തേ​ടാം. നി​ശ്ചി​ത പ്രാ​യ​പ​രി​ധി​ക്ക് താ​ഴെ​യു​ള്ള ഹ​ർ​ജി​ക്കാ​രി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്റെ ലം​ഘ​ന​മാ​ണ്. കു​ട്ടി​ക​ളി​ല്ലാ​ത്ത​വ​ർ​ക്ക് മാ​ത്ര​മേ അ​ത്ത​ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന വേ​ദ​ന​യു​ടെ തീ​വ്ര​ത മ​ന​സ്സി​ലാ​കൂ​വെ​ന്നും കോ​ട​തി ചൂണ്ടിക്കാട്ടി.

Content Highlights: high court says artificial insemination can't be denied to the husband due to passed the age limit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us