
വളാഞ്ചേരി: കാലിക്കറ്റ് സർവകലാശാല ഇന്‍റസോൺ കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്ഐ സംഘർഷം. എട്ട് വിദ്യാർഥികൾക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് വളാഞ്ചേരി മജ്‌ലിസ് കോളേജിൽ വെച്ച് ഇരുസംഘവും ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
110 ഇനങ്ങളിലായി അയ്യായിരത്തോളം ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നത്. അതിനിടെയാണ് സംഘർഷമുണ്ടായത്. കലോത്സവം തകർക്കാൻ ശ്രമിക്കുന്നുവെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് സംഘടനകൾ പരസ്പരം ആരോപിക്കുന്നത്. ജിഷ്ണു പ്രണോയ്, സിദ്ധാർത്ഥ്, മിഹിർ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് ഇങ്ങനെ 5 വേദികളിലായി 5 ദിവസമാണ് കലോത്സവം നടക്കുന്നത്. വിദ്യാർത്ഥി സംഘർഷത്തിൻ്റെ പശ്ചാലത്തിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Content Highlights: sfi msf conflict at calicut university interzone fest