ആശാവർക്കർമാരുടെ മഹാസംഗമത്തിൽ പങ്കെടുത്തു; കെ ജി താരയും ജോസഫ് സി മാത്യുവുമടക്കമുള്ളവർക്കെതിരെ പൊലീസ് നോട്ടീസ്

സമര നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 14 പേര്‍ക്കാണ് പൊലീസ് നോട്ടീസയച്ചത്

dot image

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മഹാസംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് പൊലീസ് നോട്ടീസ്. കന്റോണ്‍മെന്റ് പൊലീസ് ആണ് നോട്ടീസ് അയച്ചത്. സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. ഡോ. കെ ജി താര, ഡോ. എം ബി മത്തായി, ജോസഫ് സി. മാത്യു എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സമര നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 14 പേര്‍ക്കാണ് പൊലീസ് നോട്ടീസയച്ചത്.

അതേസമയം 17 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിത കാല സമരം തുടരുകയാണ്. ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. സമരത്തിലുള്ള ആശമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഇല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നുമുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സ്റ്റേറ്റ് മിഷന്‍ ഡയറകടറുടെ നിര്‍ദേശത്തെയും ആശാ വര്‍ക്കര്‍മാര്‍ തള്ളി കളഞ്ഞു. ഏകപക്ഷീയമായ നടപടിയാണിതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.

എന്‍എച്ച്എമ്മിനും ലേബര്‍ കമ്മീഷണര്‍ക്കും നിയമ പ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തുന്നതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായി ഇന്നലെ സിഐടിയു ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി പി പ്രേമയും രംഗത്തെത്തിയിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണെന്നും നിലവിലെ സമരം നയിക്കുന്നത് തൊഴിലാളികള്‍ അല്ലെന്നുമായിരുന്നു പി പി പ്രേമയുടെ ആരോപണം.

Content Highlights: Police Notice against who participated in Asha workers protest

dot image
To advertise here,contact us
dot image