തൊട്ടടുത്ത് മരണം, ഒന്നുമറിയാതെ ഫര്‍സാന അഫാന്റെ വീട്ടിലേക്ക്; സിസിടിവി ദൃശ്യം പുറത്ത്

ഫര്‍സാന കുട ചൂടി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെടും മുമ്പ് ഫര്‍സാന പ്രതി അഫാസിന്റെ വീട്ടിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊലപാതകം നടക്കുന്ന ദിവസം വൈകിട്ട് 3.30 ന് ഫര്‍സാന നടന്നുപോകുന്ന ദൃശ്യങ്ങളാണിത്. വീട്ടില്‍ നിന്നും ട്യൂഷനെടുക്കാനെന്നും പറഞ്ഞാണ് ഫര്‍സാന ഇറങ്ങിയത്. ഫര്‍സാന കുട ചൂടി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

ശേഷം കുറച്ചകലെയായി കാത്തുനില്‍ക്കുന്ന അഫാന്റെ ബൈക്കില്‍ കയറി പോവുകയായിരുന്നു ഫർസാന. കൊല്ലപ്പെട്ട 13 കാരന്‍ അഫ്‌സാന്റെ സിസിവിടി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തന്റെ ഇഷ്ടഭക്ഷണമായ കുഴിമന്തി വാങ്ങാന്‍ വേണ്ടി പോകുന്ന ദൃശ്യമായിരുന്നു പുറത്തുവന്നത്. ഹോട്ടലിലേക്ക് അഫ്‌സാന്‍ ഓട്ടോയിലെത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. മന്തി വാങ്ങി വന്നശേഷമാണ് അഫാന്‍ അനിയനെ ചുറ്റികകൊണ്ട് അടിച്ചുകൊല്ലുന്നത്.

അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ അഫാന്‍ ആക്രമിച്ച ഉമ്മ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. പൂര്‍ണ്ണമായും അപകടനില തരണം ചെയ്‌തെന്ന് പറയാന്‍ കഴിയില്ലെന്നും പൊലീസിന് മൊഴി നല്‍കാന്‍ കഴിയുന്ന ആരോഗ്യാവസ്ഥയിലാണെന്നുമാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.

തലയില്‍ മുറിവുകളുണ്ട്. എന്നാല്‍ ചുറ്റിക കൊണ്ട് അടിച്ചതാണോയെന്ന് പറയാന്‍ സാധിക്കില്ല. കഴുത്തില്‍ ചെറിയ തോതിലുള്ള നിറവ്യത്യാസം ഉണ്ട്. സംസാരിച്ചപ്പോള്‍ ബന്ധുക്കളെ അന്വേഷിച്ചെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ വിശദീകരിച്ചു.

Content Highlights: venjaramoodu case farsana last cctv visuals out

dot image
To advertise here,contact us
dot image