ആശ വർക്കർമാരുടെ ഓണറേറിയം; കുടിശ്ശിക തീർത്ത് സർക്കാർ

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു

dot image

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കുടിശ്ശിക വിതരണം ചെയ്ത് സർക്കാർ. ജനുവരി മാസത്തെ കുടിശ്ശികയാണ് സർക്കാർ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികാ വിതരണം പൂർത്തിയായി. ഇതിന് പിന്നാലെ തങ്ങളുടെ സമരം വിജയമാണെന്ന് പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ബിന്ദു പറഞ്ഞു.

അതിനിടെ ആശ വർക്കർമാരുടെ സമരത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. സംസ്ഥാനത്ത് ഒരു ആശയ്ക്ക് പ്രതിമാസം 13,000 രൂപയ്ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ട്. അതിൽ 9500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണ്. കേരള സർക്കാരിന് ഇക്കാര്യത്തിൽ കടുംപിടിത്തം ഇല്ല. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂർണമായ സമീപനമാണ് സംസ്ഥാനത്തിൻ്റേതെന്നും വീണാ ജോർജ് പറഞ്ഞു.

ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

content highlights : Dues for the month of January were distributed to Asha workers

dot image
To advertise here,contact us
dot image