ഒരു വ‍ർഷം 60 ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിൽ മരിക്കുന്നു, ആത്മഹത്യകളും കൂടുന്നു; കൺസൾട്ടേഷൻ നൽകുമെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് 5ാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നും ഗണേഷ് കുമാര്‍

dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശരാശരി ഒരു വര്‍ഷം 60 ജീവനക്കാര്‍ കെഎസ്ആര്‍ടിസിയില്‍ മരിക്കുന്നു എന്നാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മരണവും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നാണുണ്ടാകുന്നതെന്നും ആത്മഹത്യകളും കൂടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങുന്നത്. മുഴുവന്‍ ജീവനക്കാരെയും കാരുണ്യ പദ്ധതിയുടെ ഭാഗമാക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭിക്കും. കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ലാബ് തുടങ്ങാനും ആലോചനയുണ്ട്. ജീവനക്കാര്‍ക്ക് 5ാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കും', അദ്ദേഹം പറഞ്ഞു.

ഇന്ന് ബാങ്കുമായി ചര്‍ച്ച നടത്തുമെന്നും പരമാവധി ഈ മാസം തന്നെ ശമ്പളം കൃത്യമായി നല്‍കാന്‍ ശ്രമിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതോടെ ശമ്പളത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം കുറയുമെന്നും ജീവനക്കാരെ പുനര്‍ വിന്യാസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായി പുനര്‍ വിന്യാസം ഉണ്ടാകുമെന്നും മറ്റ് ഡ്യൂട്ടികള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംവിഡിക്കെതിരായ അഴിമതി ആരോപണത്തില്‍ മന്ത്രി പ്രതികരിച്ചു. 'എംവിഡി ചെക്ക് പോസ്റ്റ് അവസാനിപ്പിക്കും. വിജിലന്‍സ് പരിശോധന തുടരും. കൃത്യമായ നടപടി ഉണ്ടാകും. എല്ലാവരും കള്ളന്‍മാരെന്ന് പറയുന്നില്ല', ഗണേഷ്‌കുമാര്‍ പറഞ്ഞു.

Content Highlights: Ganesh Kumar says Medical Consultation give to KSRTC workers

dot image
To advertise here,contact us
dot image