മുനമ്പം ഭൂമി പ്രശ്നം; ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി നീട്ടി സർക്കാർ

റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിനൽകാനുള്ള സർക്കാർ തീരുമാനം

dot image

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ കാലാവധി സർക്കാർ മൂന്ന് മാസത്തേയ്ക്ക് നീട്ടി. വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ നിയോഗിച്ച റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ്റെ കാലാവധിയാണ് നീട്ടിയത്.

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ നിയോ​ഗിച്ചത്. മൂന്ന് മാസമായിരുന്നു കമ്മീഷന്റെ കാലാവധി. ഇന്ന് കാലാവധി അവസാനിച്ചു. തുടർന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം കമ്മീഷന്റെ കാലാവധി നീട്ടിനൽകാൻ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിനൽകാനുള്ള സർക്കാർ തീരുമാനം.

content highlights : munambam land issue ; govt has extended the term of the commission for three months

dot image
To advertise here,contact us
dot image