മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു

മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവമുണ്ടായത്

dot image

കൊല്ലം: കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് കൊല നടത്തിയത്. പ്രതിയാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കത്തിനിടെയാണ് അരുംകൊല നടന്നത്.

ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സുരേഷ് ബാബുവും‌ അമ്പാടിയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു തുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. സുരേഷ് ബാബുവിന്റെ മൃതുദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Argument while drinking, 45-year-old man hacked to death by 19-year-old man in Kollam

dot image
To advertise here,contact us
dot image