
കോട്ടയം: കൈക്കൂലിയായി മദ്യം വാങ്ങിയ എഎസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് അറസ്റ്റിലായത്. ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരിയുടെ പേരിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. കേസിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയാവുകയും ചെയ്തിരുന്നു.
ഇതിനിടെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിവ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയിലായതിനാൽ എഎസ്ഐ ബിജുവാണ് പരാതിക്കാരിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഈ സമയം ബിജു കൈക്കൂലിയായി മദ്യം ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഇതോടെ പരാതികാരി കോട്ടയം വിജിലൻസ് ഓഫീസിലെത്തി കാര്യങ്ങൾ ധരിപ്പിച്ചു.
വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി എഎസ്ഐയോട് ആവശ്യപ്പെട്ടു. പരാതികാരി പറഞ്ഞത് അനുസരിച്ച് ഹോട്ടലിൽ എത്തിയ എഎസ്ഐയെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
Content Highlights: Vigilance arrested the ASI who behaved rudely with the complainant