ഏറ്റുമാനൂർ റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും; കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി

കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു

dot image

കോട്ടയം: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് കണ്ടെത്തൽ. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.

പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂർ ഹോളി ക്രോസ്സ് സ്കൂളിലെ അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളാണ് മരിച്ച അലീനയും, ഇവാനയും. ഷൈനിയും ഭർത്താവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights- Bodies Identified in Ettumanoor Railway Track Accident

dot image
To advertise here,contact us
dot image