കള്ളിന് വീര്യം കൂട്ടാന്‍ ചുമയ്ക്കുള്ള കഫ് സിറപ്പ്; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

പാലക്കാട് ചിറ്റൂര്‍ റേഞ്ചിലെ ഒന്‍പതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസന്‍സാണ് എക്‌സൈസ് റദ്ദ് ചെയ്തത്

dot image

പാലക്കാട്: കള്ളില്‍ കഫ് സിറപ്പ് ചേര്‍ത്തിയതായി കണ്ടെത്തിയ ഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് റദ്ദ് ചെയ്തു. പാലക്കാട് ചിറ്റൂര്‍ റേഞ്ചിലെ ഒന്‍പതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസന്‍സാണ് എക്‌സൈസ് റദ്ദ് ചെയ്തത്. ലൈസന്‍സിയായ ശിവരാജന്റെ ഉടമസ്ഥയിലുള്ള എല്ലാ ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂര്‍ റേഞ്ച് ഒന്‍പതാം നമ്പര്‍ ഗ്രൂപ്പിലെ ശിവരാജന്റെ ഉടമസ്ഥതയിലുള്ള വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളില്‍ നിന്നുള്ള കള്ള് കാക്കനാട്ടിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേര്‍ക്കുന്നത്.

ചുമ മരുന്നില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥമാണ് കള്ളില്‍ നിന്നും കണ്ടെത്തിയത്. വലിയ രീതിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള രാസപദാര്‍ത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവ കള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരേ ലൈസന്‍സിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ നിന്ന് ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

Content Highlights- Licence of toddy shops in palakkad cancelled

dot image
To advertise here,contact us
dot image