'പുണ്യം പൂങ്കാവനം പദ്ധതി ഇനി വേണ്ട'; ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി

രണ്ടുവർഷമായി ഈ പദ്ധതി ശബരിമലയിൽ നടന്നിട്ടില്ലായെന്നതും ശ്രദ്ധേയമായിരുന്നു.

dot image

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപി എം ആർ അജിത് കുമാറാണ് മുദ്രവച്ച കവറിലാ.യിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസിന്റെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന് കോടതി നൽകിയിരിക്കുന്ന നിർദേശം. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി അറിയിച്ചു. രണ്ടുവർഷമായി ഈ പദ്ധതി ശബരിമലയിൽ നടന്നിട്ടില്ലായെന്നതും ശ്രദ്ധേയമായിരുന്നു.

Content Highlights- 'Punyam Poonkavanam scheme is no more, the high court said that the devotees should not be cheated anymore

dot image
To advertise here,contact us
dot image