'കാസയ്ക്ക് രാഷ്ട്രീയത്തിലിടമുണ്ടെന്ന് തിരിച്ചറിഞ്ഞു, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും'; ഭാരവാഹികൾ

തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം

dot image

കൊച്ചി: വലതുപക്ഷ ദേശീയ പാർട്ടിക്ക് രൂപം നൽകാൻ തയ്യാറെ‌ടുത്ത് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). ഇതിന്റെ ഭാഗമായി കാസ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. ക്രിസ്ത്യൻ യുവതീ യുവാക്കളെയായിരിക്കും മത്സരിപ്പിക്കുകയെന്ന് കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു.

മത്സരിക്കാത്ത ഇടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും കെവിൻ പീറ്റർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ തങ്ങൾ നടത്തിയിട്ടുണ്ട്. കാസയ്ക്ക് രാഷ്ട്രീയത്തിലിടമുണ്ടെന്ന് തിരിച്ചറിഞ്ഞതായും 120 നിയോജക മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചതായും കാസ ഭാരവാഹികൾ അറിയിച്ചു.

Content Highlights: CASA Says They Participate Next Local Self Election

dot image
To advertise here,contact us
dot image