'രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പിഎഫ്‌ഐ ഫണ്ടിംഗ് എസ്ഡിപിഐക്ക് ലഭിച്ചു';തെളിവുകൾ ലഭിച്ചെന്ന് ഇ ഡി

എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും പോപ്പുലര്‍ ഫ്രണ്ടാണെന്നും ഇ ഡി

dot image

കൊച്ചി: രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിംഗ് എസ്ഡിപിഐക്ക് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും പോപ്പുലര്‍ ഫ്രണ്ടാണെന്നും ഇ ഡി വ്യക്തമാക്കി. എസ്ഡിപിഐയുടെ ദൈനം ദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നത് പിഎഫ്‌ഐയാണെന്നും രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമാണെന്നും ഇ ഡി പറയുന്നു.

നയരൂപീകരണം, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍മാരുടെ സംഘാടനം

എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നു. എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചെന്നും ഇ ഡി കണ്ടെത്തി.

കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും ഇതിന് അനുകൂലമായ തെളിവുകള്‍ കണ്ടെത്തിയതായാണ് ഇ ഡി പറയുന്നത്. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കൈപ്പറ്റിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

12 തവണ നോട്ടീസ് നല്‍കിയിട്ടും എം കെ ഫൈസി ഹാജരായില്ലെന്നും ഇ ഡി പറയുന്നു. കഴിഞ്ഞദിവസം എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇ ഡി ഫൈസിയെ കസ്റ്റഡിയിലെടുത്തത്.

Content Highlights: ED says PFI helps SDPI and they got evidence

dot image
To advertise here,contact us
dot image