കോഴിക്കോട് 75 കാരിയെ കാണാനില്ലെന്ന് പരാതി; വനത്തിൽ വ്യാപക തിരച്ചിലുമായി അന്വേഷണ സംഘം

വയോധിക ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്

dot image

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ 75 കാരിയെ കാണാനില്ലെന്ന് പരാതി. ആറ് ദിവസമായി ഇവരെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. മംഗലം വീട്ടിൽ ജാനു(75)വിനെയാണ് കാണാതായത്. ഇവർക്കായി കോടഞ്ചേരിയിലെ വനത്തിൽ വ്യാപക തിരച്ചിൽ നടന്നു വരികയാണ്. വയോധിക ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടാസ്ക് ഫോഴ്സ്, 'എൻ്റെ മുക്കം' സന്നദ്ധ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ നാളെയും തെരച്ചിൽ നടത്തുമെന്നാണ് വിവരം.

Content Highlights- A 75-year-old woman was reported missing in Kozhikode, and the investigation team conducted an extensive search in the forest.

dot image
To advertise here,contact us
dot image