
കൊല്ലം: സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. സിനിമാ ഷൂട്ടിലായതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും മുകേഷ് പറഞ്ഞു. താന്‍ എറണാകുളത്ത് ഷൂട്ടിലാണെന്നും നടന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി എംഎല്‍എയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു. കൊല്ലം എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിന് പങ്കെടുക്കാമായിരുന്നു. എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളുയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് മുകേഷ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
അതേസമയം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തി. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നവഫാസിസമാണെന്നും കാരാട്ട് വ്യക്തമാക്കി. ഹിന്ദുത്വ കോര്‍പ്പറേറ്റ് അജണ്ടകള്‍ക്ക് എതിരെ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Content Highlights: Kollam MLA M Mukesh about why he is not attempt CPIM State Conference