'10,000 രൂപയുടെ ഹെയർ ട്രീറ്റ്‌മെന്റ്'; താനൂരിലെ പെൺകുട്ടികൾ മുംബൈയിലെ സലൂണില്‍ ചെലവഴിച്ചത് 4 മണിക്കൂർ

'എന്താണ് ഇവിടെ വന്ന് മുടിക്ക് ട്രീറ്റ്‌മെന്റ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ നാട്ടിൽ വില കൂടുതലാണെന്നായിരുന്നു മറുപടി'

dot image

മുബൈ:  താനുരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളുടെ കയ്യിൽ ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂൺ ഉടമ. സലൂണിൽ നാല് മണിക്കൂറോളം ചെലവഴിച്ചുവെന്നും രണ്ടു പേരും മുടി വെട്ടിക്കുറച്ചുവെന്നും ഉടമ വെളിപ്പെടുത്തി. അയ്യായിരം രൂപ വെച്ച് രണ്ട് പേരും പതിനായിരം രൂപയോളം സലൂണിൽ ചെലവാക്കി. 12 മണി കഴിഞ്ഞ് എത്തിയ കുട്ടികൾ 5 മണിയോടു കൂടി പോയി. രണ്ടു പേരും പരിഭ്രാന്തരായിരുന്നു. എന്താണ് ഇവിടെ വന്ന് മുടിക്ക് ട്രീറ്റ്‌മെന്റ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ നാട്ടിൽ വില കൂടുതലാണെന്നായിരുന്നു മറുപടിയെന്നും ഉടമ റിപ്പോർട്ടറിനോട് പറഞ്ഞു.

പെൺകുട്ടികൾക്ക് മലയാളം മാത്രമേ അറിയൂ എന്നും സലൂൺ ഉടമ പറഞ്ഞു. സ്റ്റാഫുകൾക്ക് കുട്ടികൾ എന്താണ് പറയുന്നതെന്ന് മനസിലായിരുന്നില്ല. ഇതോടെ തന്നെ വിളിച്ചു. കുട്ടികൾ മുഖം മറച്ചിരുന്നു. ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ കല്ല്യാണം കൂടാൻ വന്നതാണെന്നായിരുന്നു കുട്ടികൾ പറഞ്ഞത്. സുഹൃത്തിനെപ്പറ്റി ചോദിച്ചപ്പോൾ മലയാളിയല്ലെന്ന് പറഞ്ഞു. മണിക്കൂറുകളോളം സലൂണിൽ ചെലവഴിച്ച ശേഷം പനവേലിൽ പോകണമെന്ന് പറഞ്ഞ് കുട്ടികൾ ധൃതി കൂട്ടി. ഇതിനിടയിൽ തൻ്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആരെയോ വിളിച്ചിരുന്നു. പിന്നീട് ഇയാൾ തിരിച്ച് വിളിക്കുകയും കുട്ടികളോട് സംസാരിക്കണെമന്ന് പറയുകയും ചെയ്തു. കുട്ടികളെ അവിടെ തന്നെ നിർത്തണമെന്നും താനിപ്പോൾ വരാമെന്നും ഇയാൾ തന്നോട് പറഞ്ഞെന്നും സലൂൺ ഉടമ വ്യക്തമാക്കി. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായെന്നുള്ള വാർത്ത തന്റെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ താൻ കുട്ടികളെ തിരക്കിയപ്പോൾ അവർ അവിടെ നിന്ന് പോയിരുന്നു. കുട്ടികൾ വിളിച്ച യുവാവിന്റെ പേര് റഹീം അസ്ലം എന്നാണെന്നും സലൂൺ ഉടമ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടേയും കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടികൾ പോയതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Content Highlights-More information about the students in Thanur: 'Hair treatment for ten thousand rupees, four hours at the salon'

dot image
To advertise here,contact us
dot image