'പെൺകുട്ടികൾ മുഖം മറച്ചിരുന്നു; ഇൻസ്റ്റ​ഗ്രാം സുഹൃത്തിന്റെ കല്ല്യാണം കൂടാൻ വന്നതാണെന്നാണ് പറഞ്ഞത്': സലൂൺ ഉടമ

വിളിച്ച യുവാവിൻ്റെ പേര് റഹീം അസ്ലം എന്നാണെന്നും സലൂൺ ഉടമ പറഞ്ഞു

dot image

മുബൈ:  താനുരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി കുട്ടികൾ മുടി മുറിക്കാനെത്തിയ മുംബൈയിലെ സലൂൺ ഉടമ ലൂസി. ഹെയർ ട്രീറ്റ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞാണ് പെൺകുട്ടികൾ എത്തിയതെന്ന് ലൂസി പറഞ്ഞു. വൈകിട്ട് വരെ സമയമുണ്ടെന്നാണ് കുട്ടികൾ പറഞ്ഞതെന്നും സലൂൺ ഉടമ റിപ്പോർട്ടറിനോട് പറഞ്ഞു.

പെൺകുട്ടികൾക്ക് മലയാളം മാത്രമേ അറിയൂ എന്നും ലൂസി പറഞ്ഞു. സ്റ്റാഫുകൾക്ക് കുട്ടികൾ എന്താണ് പറയുന്നതെന്ന് മനസിലായിരുന്നില്ല. ഇതോടെ തന്നെ വിളിച്ചു. കുട്ടികൾക്ക് മുഖം മറച്ചിരുന്നു. ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ കല്ല്യാണം കൂടാൻ വന്നതാണെന്നായിരുന്നു കുട്ടികൾ പറഞ്ഞത്. സുഹൃത്തിനെപ്പറ്റി ചോദിച്ചപ്പോൾ മലയാളിയല്ലെന്നാണ് പറഞ്ഞത്. നാലര മണിക്കൂറോളം കുട്ടികൾ കടയിൽ ചിലവഴിച്ചു. പിന്നീട് പനവേലിൽ പോകണമെന്ന് പറഞ്ഞ് കുട്ടികൾ ധൃതി കൂട്ടി. ഇതിനിടയിൽ തൻ്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആരെയോ വിളിച്ചിരുന്നു. പിന്നീട് ഇയാൾ തിരിച്ച് വിളിക്കുകയും കുട്ടികളോട് സംസാരിക്കണെമന്ന് പറയുകയും ചെയ്തു. കുട്ടികളെ അവിടെ തന്നെ നിർത്തണമെന്നും താനിപ്പോൾ വരാമെന്നും ഇയാൾ തന്നോട് പറഞ്ഞെന്നും സലൂൺ ഉടമ വ്യക്തമാക്കി. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായെന്നുള്ള വാർത്ത തന്റെ ശ്രദ്ധയിൽപ്പെടുന്നതെന്നും ലൂസി പറഞ്ഞു. പിന്നാലെ താൻ കുട്ടികളെ തിരക്കിയപ്പോൾ അവർ അവിടെ നിന്ന് പോയിരുന്നു. കുട്ടികൾ വിളിച്ച യുവാവിന്റെ പേര് റഹീം അസ്ലം എന്നാണെന്നും സലൂൺ ഉടമ വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെയായിരുന്നു പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടേയും കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടികൾ പോയതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Content Highlights- Suzy, the owner of the salon where the children came to get their hair cut, has revealed more about the missing Plus Two students from Tanur.

dot image
To advertise here,contact us
dot image